കേന്ദ്രം ഭരിക്കുന്ന ബിജെപിയുടേത് കോർപ്പറേറ്റ് നയമാണെന്നും പാവങ്ങൾക്കെതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു എൽ.ഡി.എഫിന്റെത് പാവപ്പെട്ടവരെ പരിഗണിക്കുന്ന ബദൽ നയമാണ് .
കേന്ദ്രനയം മൂലം പാവപ്പെട്ടവർ കൂടുതൽ ദരിദ്രരാകുന്നു സമ്പന്നർ അതിസമ്പന്നരും ആകുന്നു. ആഗോള ഉദാരവൽക്കരണ നയങ്ങൾ അതിസമ്പന്നരെ സൃഷ്ടിക്കുന്നു ഇത് മുൻകാല കേന്ദ്ര കോൺഗ്രസ് സർക്കാറുകളുടെനയമാണ്. ഇതുതന്നെയാണ് കഴിഞ്ഞ പത്ത് വർഷമായി ബി.ജെ.പി സർക്കാരും പിന്തുടരുന്നത് നരസിംഹ റാവു ഭരണകാലത്താണ് ജനവിരുദ്ധനയങ്ങൾ കൂടുതലായും കേന്ദ്രസർക്കാരുകൾ നടപ്പിലാക്കി തുടങ്ങിയത്. എൽ.ഡി.എഫ് ഇതിനെതിരെ ബദർ നയങ്ങളാണ് നടപ്പിലാക്കിയത് മനുഷ്യ പക്ഷത്ത് നിന്നുള്ള പദ്ധതികളും നയങ്ങളും പാവപ്പെട്ടവരെ ലക്ഷ്യം വെച്ച് ഇടതു സർക്കാരുകൾ ആവിഷ്കരിച്ചു. പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ പ്രത്യേകം പ്രത്യേകം എടുത്തു പഠിച്ച് ഓരോന്നിനായി പ്രത്യേക പരിഹാരങ്ങൾ കണ്ടുപിടിച്ചു
64006 ദരിദ്രകുടുംബങ്ങളെ ഈ വിധത്തിൽ അതിദാരിദ്രത്തിൽ നിന്ന് മോചിപ്പിച്ചു. ഇതെല്ലാം നടന്നത് കേരളത്തിൽ ഇടതുസർക്കാർ നിലവിലുള്ളത് കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇടത് സർക്കാർ നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറി. സംസ്ഥാനം നിക്ഷേപങ്ങളുടെ കാര്യത്തിൽ 28ആമത് ആയിരുന്നു എന്നാൽ ഇടത് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഏഴ് നിയമങ്ങളും പത്ത് ചട്ടങളും ഭേദഗതി ചെയ്തു. ഇത് സംസ്ഥാനത്തെ നിക്ഷേപ സൗഹൃദം ആക്കുക മാത്രവുമല്ല മാനസിക ഘടനയിൽ മാറ്റം വരുത്തി ബോധവൽക്കരണവും നടന്നു.
വകുപ്പുതല ഏകീകരണം നടത്തി ലൈസൻസ് അനുമതി നടപടിക്രമങ്ങൾ സുതാര്യമാക്കി.അതിൻ്റെ ഫലമായി 2021ലും തുടർഭരണം കിട്ടി അങ്ങനെ 10 വർഷം നടന്ന ഭരണത്തിന്റെ തുടർച്ച എന്നോണം ആണ് 2026 ലും ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിടുന്നത് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ മനസ്സിലാക്കിയ ജനങ്ങൾ ഇത്തവണയും എൽ.ഡി.എഫിന് വോട്ട് ചെയ്ത് അധികാരത്തിൽ എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആനത്താനം മൈതാനത്ത് ചേർന്ന പൊതുയോഗത്തിൽ സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മോഹൻ ചേന്നംകുളം അധ്യക്ഷത വഹിച്ചു . കാഞ്ഞിരപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. എൻ ജയരാജ്, പൂഞ്ഞാർ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ വോട്ട് അഭ്യർത്ഥിച്ചു സംസാരിച്ചു.
'വിവിധ നേതാക്കളായ കെ. ജെ. തോമസ്, സി. കെ. ശശിധരൻ , റ്റി. ആർ രഘുനാഥൻ, വി. കെ. സന്തോഷ് കുമാർ , ലോപ്പസ് മാത്യു, കെ .രാജേഷ്, അഡ്വ.. ഗിരീഷ്.എസ്. നായർ , ഷെമീം അഹമ്മദ്, അഡ്വ. എം. എ. ഷാജി, എ. എം. മാത്യു ആനിത്തോട്ടം, പി. എ. താഹ, കെ. എച്ച്. റസാക്ക്, ഷമീർഷാ, ഹരി താമരശ്ശേരി, ജോസ് മടുക്കക്കുഴി, പ്രമദ് സി .കെ, വിപിൻ എന്നിവർ സംസാരിച്ചു .







