കേരളത്തിൽ വേനൽചൂട് കൂടുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ സ്റ്റേഷനുകളിൽ അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നതായാണ് റിപ്പോർട്ട്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ 6 സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ടും 5 സ്റ്റേഷനുകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ഓറഞ്ച് അലർട്ട്: കൊട്ടാരക്കര (കൊല്ലം ), കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), മൂന്നാർ (ഇടുക്കി), തൃത്താല (പാലക്കാട്)
യെല്ലോ അലർട്ട്: കളമശ്ശേരി (എറണാകുളം) , ഒല്ലൂർ (തൃശൂർ) , പൊന്നാനി (മലപ്പുറം), ബേപ്പൂർ (കോഴിക്കോട്), മാനന്തവാടി (വയനാട്)