പ്രധാന പാതകൾക്കുപുറമെ ഗ്രാമീണമേഖലകളിലേക്കും ചാർജിങ് സൗകര്യം വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യം. പദ്ധതിയുടെ നിർവഹണച്ചുമതല കെഎസ്ഇബിക്കാണ്.
എല്ലാ സ്‌റ്റേഷനുകളിലും ഡിജിറ്റൽ പേമെന്റ് സൗകര്യവുമുണ്ടാകും. പുതിയ സ്‌റ്റേഷനുകളുടെ സ്ഥാനം, നിരക്ക്, സ്ലോട്ട് ലഭ്യത തുടങ്ങിയ വിവരങ്ങൾ തത്സമയം ലഭ്യമാകുന്ന ഓൺലൈൻ സംവിധാനവും ഉണ്ടാകും. സബ്സിഡി തുകയുടെ 70 ശതമാനം ആദ്യഘട്ടത്തിൽ കെഎസ്ഇബിക്ക് മുൻകൂറായി ലഭിക്കും. ബാക്കി 30 ശതമാനം സ്‌റ്റേഷനുകളുടെ പ്രവർത്തനം വിലയിരുത്തിയശേഷമാകും അനുവദിക്കുക.





