വോട്ട് എണ്ണി തുടങ്ങുന്നതിനു മുമ്ബ് ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്നതിനകത്ത് ഒരു അർത്ഥവുമില്ല. ഞാൻ ഏതായാലും ഈ വിവാദത്തില്‍ പങ്കെടുക്കാത്ത ഒരാളാണ് .ഞാൻ സോഷ്യല്‍ മീഡിയയില്‍ ഒരുതരത്തിലും ആർക്കെങ്കിലും അനുകൂലമായിട്ടോ എനിക്ക് അനുകൂലമായിട്ടോ മറ്റുള്ളവർക്ക് എതിരായിട്ടോ ഒന്നും ചെയ്തിട്ടില്ല. ഇത് അനാവശ്യ വിവാദമാണ്, ഈ വിവാദത്തിന് ഒരു അർത്ഥവുമില്ല .അത് നമ്മളെ വോട്ട് ചെയ്ത് നമ്മളെ വിജയിപ്പിക്കാൻ കാത്തിരിക്കുന്ന കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന ജനങ്ങളുടേയും പ്രവർത്തകരുടെയും മനോവീര്യത്തെ കെടുത്താൻ മാത്രമേ ഇത് സഹായിക്കുകയുള്ളൂ. അതുകൊണ്ട് ഇത്തരം വിവാദങ്ങളില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞു നില്‍ക്കണം.
സോഷ്യല്‍ മീഡിയയിലൂടെ അല്ലല്ലോ കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. അതിനൊരു സംവിധാനം ഉണ്ടല്ലോ. കോണ്‍ഗ്രസ് ആദ്യമായിട്ടല്ലല്ലോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. അതിന് വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളുണ്ട്. മത്സരിക്കാത്ത വ്യക്തിക്ക് സാധ്യത ഉണ്ടാവുമോയെന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളിലെല്ലാം തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും അദ്ദേഹം ആവർത്തിച്ചു.വോട്ട് എണ്ണണം, യുഡിഎഫിന് ഭൂരിപക്ഷം കിട്ടണം. കിട്ടികഴിയുമ്ബോള്‍ ഹൈക്കമാൻറ് കാര്യങ്ങളെല്ലാം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





