സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
അടുത്ത 48 മണിക്കൂറിനുള്ളില്‍ ഉത്തരേന്ത്യയിലെ കാലാവസ്ഥ പൂര്‍ണ്ണമായും മാറാന്‍ സാധ്യതയുണ്ട്. ഉഷ്ണതരംഗത്തില്‍ നിന്ന് ആശ്വാസം ലഭിക്കുമെന്നും തീവ്രമായ ചൂടും താപനിലയും 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുമെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 18 സംസ്ഥാനങ്ങളില്‍ ഇടിമിന്നല്‍, മിന്നല്‍, ശക്തമായ കാറ്റ് എന്നിവ ഉണ്ടാകുമെന്ന് വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഡല്‍ഹി-എന്‍സിആര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ബീഹാര്‍ എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ പൊടിക്കാറ്റും നേരിയ മഴയും ഇടിമിന്നലും ആലിപ്പഴ വര്‍ഷവും ഉണ്ടാകുമെന്ന് ഐഎംഡി അറിയിച്ചു. പടിഞ്ഞാറന്‍ അസ്വസ്ഥതയുടെ ഫലമായി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നീ മലയോര സംസ്ഥാനങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇടിമിന്നല്‍, മഴ, മഞ്ഞുവീഴ്ച എന്നിവയ്ക്ക് സാധ്യതയുണ്ട്.
.jpg)


