ഒറ്റത്തവണ ഇത്രയും വില കൂടുന്നത് അപൂർവമാണ്. ഇതോടെ സംസ്ഥാനത്ത് 19 കിലോ വാണിജ്യ സിലിണ്ടറിന് മൂവായിരം രൂപ കടന്നു. അഞ്ച് മാസത്തിനുള്ളിൽ മാത്രം 1498 രൂപയാണ് ഒരു സിലിണ്ടറിന് വർധിച്ചത്.കടയടപ്പിന് മുന്നോടിയായി യൂണിറ്റ്, ജില്ലാതലത്തിൽ പ്രതിഷേധ സമരങ്ങൾ നടത്തും. മെയ് 6ന് കടകളടച്ച് ജില്ലാ ആസ്ഥാനങ്ങളിലേക്കും ഓയിൽ കമ്പനികളിലേക്കും പ്രതിഷേധ മാർച്ചും ധർണയും നടത്തും.



