Vazhoor24x7 | 2026 ജൂൺ 17, l Re-edited By: SVG
മഴക്കുറവ് കാരണം ഉത്പാദനം കുറഞ്ഞു; 900 മെഗാവാട്ട് കമ്മി - കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 6 മുതൽ രാത്രി 12 മണിവരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. ജൂൺ 30 വരെ നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു.വൈദ്യുതി ലഭ്യതയിൽ വൻ കുറവുണ്ടായ സാഹചര്യത്തിലാണ് നടപടി. മഴക്കുറവ് ജലവൈദ്യുത ഉത്പാദനത്തെ ബാധിച്ചതാണ് പ്രധാന കാരണം.
എൽനിനോ പ്രതിഭാസം തുടരുന്നതിനെ തുടർന്ന് രാജ്യത്താകമാനം വൈദ്യുതി ലഭ്യതയിൽ കുറവുണ്ട്. സംസ്ഥാനത്തെ ആഭ്യന്തര ഉത്പാദനം പൂർണതോതിൽ ലഭിക്കുന്നുണ്ടെങ്കിലും പ്രതിദിനം 900 മെഗാവാട്ട് വൈദ്യുതിയുടെ കമ്മി നേരിടുന്നതായി കെഎസ്ഇബി അറിയിച്ചു.അനാവശ്യ വൈദ്യുതി ഉപയോഗം ഒഴിവാക്കണമെന്ന് കെഎസ്ഇബി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
🔹 നിയന്ത്രണം പ്രദേശങ്ങൾ മാറിമാറിയായിരിക്കും.
🔹 വൈദ്യുതി വാഹനങ്ങളുടെ ചാർജിങ് വൈകിട്ട് 6 മുതൽ രാത്രി 12 വരെ ഒഴിവാക്കി പകൽ സമയത്തേക്ക് മാറ്റാൻ നിർദേശം.
🔹 ഉയർന്ന വൈദ്യുതി ഉപയോഗമുള്ള ഉപകരണങ്ങളുടെ ഉപയോഗം പീക്ക് സമയങ്ങളിൽ കുറയ്ക്കാൻ കെഎസ്ഇബി അഭ്യർത്ഥിച്ചിട്ടുണ്ട്.




