എടിഎം കാർഡ് ഉപയോഗിക്കുന്ന എല്ലാവരും നേരിടുന്ന പ്രശ്നമാണ് PIN നമ്പർ മറന്നുപോകുന്നത്. പുതിയ കാർഡ് കിട്ടിയാലും PIN സെറ്റ് ചെയ്യണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ഉൾപ്പെടെ എല്ലാ ബാങ്കുകളും അക്കൗണ്ട് ഉടമയ്ക്ക് ഡെബിറ്റ് കാർഡിന്റെ PIN സ്വയം സൃഷ്ടിക്കാനോ മാറ്റാനോ ഉള്ള സൗകര്യം നൽകുന്നുണ്ട്.
ATM-ൽ പോയി PIN എടുക്കുന്നത് എങ്ങനെ? Step-by-Step
നിങ്ങളുടെ അക്കൗണ്ടുള്ള ബാങ്കിന്റെ ATM-ൽ പോകുക. വേറെ ബാങ്കിന്റെ ATM-ൽ PIN സെറ്റ് ചെയ്യാൻ പറ്റില്ല.മെഷീനിൽ കാർഡ് ഇടുക, നിങ്ങളുടെ ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കുക.സ്ക്രീനിൽ വരുന്ന "Generate PIN" / "Forgot PIN" / "PIN Generation" ഓപ്ഷൻ തിരഞ്ഞെടുക്കുക.അക്കൗണ്ട് നമ്പർ ടൈപ്പ് ചെയ്യാൻ പറയും. ടൈപ്പ് ചെയ്ത് Confirm ചെയ്യുക.രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകുക. ജനനത്തീയതി DD/MM/YYYY ഫോർമാറ്റിൽ നൽകാൻ പറഞ്ഞാൽ നൽകുക. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു OTP വരും. അത് ATM സ്ക്രീനിൽ അടിക്കുക.ഇപ്പോൾ നിങ്ങളുടെ പുതിയ 4 അക്ക PIN ടൈപ്പ് ചെയ്യുക. വീണ്ടും Confirm ചെയ്യാൻ പറയും, ഒന്നുകൂടി അടിക്കുക."PIN Generated Successfully" എന്ന് കണ്ടാൽ പണി കഴിഞ്ഞു. കാർഡ് എടുക്കാം.
ഇത് കൂടാതെ PIN മാറ്റാൻ വേറെ 2 വഴി:
നെറ്റ് ബാങ്കിംഗ്: SBI YONO, HDFC NetBanking, ICICI iMobile പോലുള്ള ആപ്പിൽ കയറി Cards > Debit Card > Generate PIN എന്ന ഓപ്ഷൻ വഴി വീട്ടിലിരുന്ന് PIN മാറ്റാം.ബാങ്ക് ബ്രാഞ്ച്: നേരിട്ട് ബ്രാഞ്ചിൽ പോയി അപേക്ഷ കൊടുത്താലും PIN മാറ്റിത്തരും. ആധാർ, പാസ്ബുക്ക് കൊണ്ടുപോകണം.
...പിന്നെ ബാങ്കിൽ പോകേണ്ടി വരും. ബാങ്കിംഗ് ടിപ്പുകൾ ശ്രദ്ധിക്കേണ്ട 5 കാര്യം:
1. 1234, 0000...
ശ്രദ്ധിക്കേണ്ട 5 കാര്യം:
1234, 0000, ജനന വർഷം പോലുള്ള Easy PIN വെക്കരുത്. കള്ളന്മാർക്ക് ആദ്യം Try ചെയ്യുന്നത് അതാണ്.
PIN ആരോടും പറയരുത്. ബാങ്കിൽ നിന്ന് പോലും PIN ചോദിച്ച് വിളിക്കില്ല. അത് തട്ടിപ്പാണ്.
3 തവണ തെറ്റായ PIN അടിച്ചാൽ കാർഡ് Block ആകും. പിന്നെ ബാങ്കിൽ പോകേണ്ടി വരും.
ATM-ൽ PIN അടിക്കുമ്പോൾ കൈ കൊണ്ട് മറച്ച് പിടിക്കുക. ക്യാമറ ഉണ്ടാകും.
6 മാസത്തിൽ ഒരിക്കൽ PIN മാറ്റുന്നത് സുരക്ഷിതമാണ്.
വാഴൂർ SBI, Federal Bank, Kerala Bank ATM-കളിൽ എല്ലാം ഈ സൗകര്യമുണ്ട്.




