മണിമല: മണിമലയ്ക്ക് സമീപം ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടറും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്കൂട്ടർ യാത്രികനായ മുരടംപലയ്ക്കൽ അജിത്ത് (27) ആണ് മരണപ്പെട്ടത്. കറുകച്ചാൽമണിമല റോഡിൽ തിങ്കളാഴ്ച രാത്രി ഏഴരയോടെ കുറ്റിക്കാട്ട് വളവിനും കോത്തലപ്പടിക്കും ഇടയ്ക്കായിരുന്നു അപകടം. ബൈക്കിൽ ഉണ്ടായിരുന്ന കടയിനിക്കാട് സ്വദേശി റിജോ, സതീഷ് എന്നിവരെ സാരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
| Group56 |




