വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ വാർഡ് മെമ്പർ ജിബിയുടെ നേതൃത്വത്തിൽ പകൽവീട് നിർമ്മിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആരംഭിച്ചു. പുളിക്കൽ കവല സ്വദേശി നൽകിയ വസ്തുവിൻറെ ആധാരം കൈമാറുകയും, വേണ്ട നടപടികൾ ആരംഭിക്കുന്നതിന് തുടക്കം കുറിക്കുകയും ചെയ്തു.പുളിക്കൽ കവല - എംഎൽഎ പടി റോഡിന് സമീപത്തായി നാല് സെൻറ് സ്ഥലമാണ് ലഭിച്ചിരിക്കുന്നത്. വളരെ വേഗത്തിൽ പണി പൂർത്തിയാകുമെന്ന് ജിബി അറിയിച്ചു.
| Group56 |


