സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം,തൃശൂർ,പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. പടിഞ്ഞാറ് തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്നതീവ്രന്യൂനമർദ്ദം നാളെ രാവിലെയോടെ മാന്നാർ കടലിടുക്കിൽ പ്രവേശിക്കാൻ സാധ്യതയുള്ളതായാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
Read 👉 Assistant Manager Vacancy-അസിസ്റ്റന്റ് മാനേജർ ഒഴിവ്
Read 👉 Company Secretary Vacancy-കമ്പനി സെക്രട്ടറി ഒഴിവ്
Read 👉 Appointment of Registrar: രജിസ്ട്രാർ നിയമനം
Read 👉 Mohiniyattam Teacher -മോഹിനിയാട്ടം അദ്ധ്യാപക ഒഴിവ്
Read 👉 Ernakulam Jobs- എറണാകുളം തൊഴിലവസരങ്ങൾ
ഇതിൻ്റെ ഫലമായി അടുത്ത മൂന്ന് ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ഇടത്തരം മഴ പെയ്യാൻ സാാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
| Group63 |


