പഞ്ചായത്തിന്റെ മഴക്കാല ശുചീകരണത്തിൽ ഗവ. ഹൈസ്കൂൾ തഴയപ്പെട്ടു
വാഴൂർ: വാഴൂർ ഗവൺമെന്റ് ഹൈസ്കൂളിന്റെ മുൻവശത്തെ ഗേറ്റിനു സമീപം മാലിന്യം വലിച്ചെറിഞ്ഞ നിലയിൽ. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി വാഴൂർ പഞ്ചായത്ത് നടത്തുന്ന പ്രവർത്തനങ്ങളിൽ ഗവൺമെന്റ് ഹൈസ്കൂളിന് അവഗണനയുണ്ടെന്ന ആക്ഷേപം ശക്തം.
സ്കൂളിന് മുന്നിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിൽ അധികൃതർ പരാജയപ്പെട്ടു.കുഞ്ഞുകുട്ടികൾ ഉൾപ്പെടെയുള്ള നിരവധി കാൽനടയാത്രക്കാർ റോഡരികിലെ മാലിന്യം കാരണം ബുദ്ധിമുട്ടുകയാണ്. സ്കൂളിനോട് ചേർന്നുള്ള പരിസരം വൃത്തിയാക്കുന്നതിൽ വീഴ്ച വന്നാൽ പകർച്ചവ്യാധികൾ പടരാനുള്ള സാധ്യതയുണ്ട്. എത്രയും വേഗം അധികാരികൾ ഇടപെട്ട് മാലിന്യം നീക്കം ചെയ്യണമെന്ന് സ്കൂൾ പി.റ്റി.എ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.





