കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാൻഡ് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് റോഡ് 13 മുതൽ 21 ദിവസത്തേക്ക് അടച്ചിടാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാലയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
യോഗത്തിൽ എസ്എച്ച്ഒ വർഷ മധു, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജയകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ, പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ പ്രവീൺ കുമാർ, NH AE അരവിന്ദ്, മെമ്പർമാരായ ജോയ് മുണ്ടാംപള്ളി, സജിൻ വട്ടപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു. റോഡ് അടച്ചിടുന്നതുമായി ബന്ധപ്പെട്ടുള്ള ഗതാഗത ക്രമീകരണങ്ങൾ പിന്നീട് അറിയിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.




